ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Monday 24 July 2017 8:26 am IST

ന്യൂദല്‍ഹി: വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിത തോൽവിയുടെ ആഘാതം ഏൽക്കേണ്ടി വന്നെങ്കിലും കളിക്കാരുടെ ആത്മവിശ്വാസത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അവരുടെ മികച്ച്‌ പ്രകടനമാണ് കാഴ്ച വച്ചതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓര്‍ക്കുമെന്നും ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. മോദിക്ക് പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിനും ടീമിനെ ആശ്വസിപ്പിച്ചു. ഇന്ത്യന്‍ വനിതാ ടീം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വച്ചെന്നും എന്നാല്‍ ചിലത് വിധിച്ചിട്ടില്ലെന്ന് സമാധാനിക്കുകയാണ് വേണ്ടതെന്നുമാണ് സച്ചിന്‍ പ്രതികരിച്ചത്. സച്ചിനു പുറമെ മുതിർന്ന ഇന്ത്യൻ താരങ്ങളായ വിരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, യുവരാജ് സിംഗ്, മൊഹമ്മദ് കൈഫ് എന്നിവരും ടീമിനെ അഭിനന്ദിക്കാൻ മറന്നില്ല. https://twitter.com/narendramodi/status/889167218675556352  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.