എംഎല്‍എ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; സഹോദരിക്കെതിരെയും കേസെടുത്തേക്കും

Monday 24 July 2017 11:35 am IST

തിരുവനന്തപുരം: എം. വിന്‍സെന്റ് എം.എല്‍.എ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മയുടെ സഹോദരിക്കെതിരെയും പോലീസ് കേസെടുത്തേക്കും. നേരത്തെ വീട്ടമ്മയുടെ മൊഴിയില്‍ സഹോദരിക്കെതിരെ പരാമര്‍ശമുണ്ട്. തന്റെ ആത്മഹത്യാശ്രമത്തിന് പിന്നില്‍ സഹോദരിയുടെ പ്രേരണയുണ്ടായിരുന്നെന്ന്, ഇവര്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും പിന്നീട് പോലീസിനും നല്‍കിയ മൊഴിയിലും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ നെയ്യാറ്റിന്‍കര എസ്.ഐയുടെ നേതൃത്വത്തില്‍ സഹോദരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എം. വിന്‍സെന്റിന് അനുകൂലമായ മൊഴിയാണ് സഹോദരി പോലീസിന് നല്‍കിയത്. കുട്ടിക്കാലം മുതല്‍ക്കേ വിന്‍സെന്റുമായി തന്റെ കുടുംബത്തിന് അടുത്തപരിചയമുണ്ടെന്നും അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.