തച്ചങ്കരിയെ തിരിച്ചെടുത്ത നടപടിയില്‍ ദുരൂഹത : വി.എസ്

Thursday 14 July 2011 1:29 pm IST

തിരുവനന്തപുരം: ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി ദുരൂഹത ഉണ്ടാക്കുന്നതാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചു. തച്ചങ്കരിക്ക്‌ അനുകൂലമായി എന്‍ഐഎയുടെ കത്ത്‌ ഉണ്ടെങ്കില്‍ അത്‌ നിയമസഭയില്‍ വയ്ക്കണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു. മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ നടപ്പാക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചുള്ള സബ്മിഷന്‍ ഉന്നയിക്കുന്നതിന്‌ ഇടയിലാണ്‌ വി.എസ്‌ ഇക്കാര്യം പറഞ്ഞത്‌. തച്ചങ്കരിയെ തിരിച്ചെടുത്ത നടപടി ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. പാക്കിസ്ഥാന്‍ നിര്‍മ്മിതമായ കള്ളനോട്ട്‌ കോഴിക്കോട്ട്‌ വിതരണം ചെയ്തതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു. അതേസമയം, തച്ചങ്കരിയെ തിരിച്ചെടുത്തനടപടി നിയമാനുസൃതമാണെന്നും വീണ്ടും സസ്പെന്റ്‌ ചെയ്യാന്‍ കാരണം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.