എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

Monday 24 July 2017 8:28 pm IST

കാസര്‍കോട്: സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ യുവത മാസികയ്ക്ക് വരിക്കാരെ ചേര്‍ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും എസ്എസ്എല്‍സി, പ്ലസ്ടു എ പ്ലസ് നേടിയവര്‍ക്കുളള അനുമോദനവും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അംഗം കെ.വി.മണികണ്ഠന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.