മൂന്നാര്‍: കുടുംബപ്രശ്നത്തെ തുടര്‍ന്ന് സംഘം ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പരിക്കേറ്റ പുതുക്കാട് എസ്റ്റേറ്റ് സ്വദേശിനി വിദ്യ(29) മൂന്നാറിലെ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപവാസിയായ മുരുകയ്യ, ഭാര്യ മല്ലിക, സഹോദരി ആനന്ദ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുഖത്ത് അടിച്ചതായും മദ്യം കുടിപ്പിച്ചതായുമാണ് പരാതി. അതേ സമയം സംഭവത്തില്‍ വിദ്യ മര്‍ദ്ദിച്ചതായി കാട്ടി മല്ലികയും പരാതി നല്‍കിയിട്ടുണ്ട്. മൂന്നാര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: