ഇറ്റാനഗര്‍: ചൈനീസ് അതിര്‍ത്തിയിലേക്ക് പെട്ടെന്നെത്താന്‍ അരുണാചല്‍ പ്രദേശിലൂടെ ഇന്ത്യ തുരങ്കം പണിയും. 4,170 മീറ്റര്‍ ഉയരത്തിലുള്ള സേല പാസിലൂടെയാണു തുരങ്കം വരുക.
പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള തവാങ്ങിലെത്താന്‍ 10 കിലോമീറ്റര്‍ ദൂരം കുറയും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് രണ്ട് തുരങ്കങ്ങള്‍ പണിയുന്നത്.
ആസാമിലെ തേസ്പുരില്‍ സൈന്യത്തിന്റെ ആസ്ഥാനത്തു നിന്നു തവാങ്ങിലെത്താനുള്ള സമയം ഒരു മണിക്കൂര്‍ കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: