ആശ്വാസമായി ഔഷധ കഞ്ഞി

Monday 24 July 2017 10:11 pm IST

എരുമേലി: കര്‍ക്കടകവാവിനോടനുബന്ധിച്ച് എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം ഒരുക്കിയ കര്‍ക്കിട ഔഷധകഞ്ഞി ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് ആശ്വാസമായി. രാവിലെ മുതല്‍ ആരംഭിച്ച കഞ്ഞി വിതരണം നിരവധി പേര്‍ക്ക് നല്‍കി. രാഷ്ടീയ സ്വയംസേവക സംഘം പൊന്‍കുന്നം ജില്ല സഹകാര്യവാഹ് വി.ആര്‍ രതീഷ്, ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പേഴുംകാട്ടില്‍, സി.ആര്‍.അനില്‍, പ്രസാദ്, കെ ആര്‍ സോജി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.