ചങ്ങനാശേരി: രാമായണ മാസാചരണത്തോടനുബന്ധിച്ച് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്ര ഗീതാമണ്ഡപത്തില് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി അഗസ്റ്റ് 12, 13നും വിവിധ മത്സരങ്ങള്‍ നടത്തും. 12 ന് രാവിലെ 8.50 ന് എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. 13ന് സമാപന സമ്മേളനത്തില്‍ എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. 12ന് കീര്‍ത്ത നാലാപനം,, ഉപന്യാസ രചന, രാമായണ പാരായണം, പദ്യം കാണാതെ ചൊല്ലല്‍ , ക്വിസ് മത്സരം, പ്രസംഗ മത്സരം, ഭജന. 13 ന് പദ്യം കാണാതെ ചൊല്ലല്‍, കഥാകഥനം,ക്വിസ് മത്സരം, ചിത്രരചന, പ്രസംഗ മത്സരം, കലാമത്സരങ്ങള്‍ ടാബ്ലോ, പ്രച്ഛന്ന വേഷം . നേഴ്സറി, യു.പി.വിഭാഗം, ഹൈസ്ക്കൂള്, കോളേജ് വിഭാഗം കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം . പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, വയസ്സ്, പഠിക്കുന്ന സ്ഥാപനം, ക്ലാസ് എന്നിവ വ്യക്തമാക്കി മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ജനറല്‍ കണ്‍വീനര്‍, തൃക്കണ്ണാപുരം ക്ഷേത്രം, എന്‍.എസ്.എസ്. ഹെഡ്ഡാഫീസ്, പെരുന്ന, ചങ്ങനാശേരി -2 എന്ന വിലാസത്തില്‍ 29ന് മൂന്നിനു മുന്‍പായി അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: