പാലാ: എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ലീനാ സണ്ണി, ഉപാദ്ധ്യക്ഷന്‍ കുര്യക്കോസ് പടവന്, ബിജെപി നേതാക്കളായ അഡ്വ. എന്‍.കെ നാരായണന് നമ്പൂതിരി, പ്രൊഫ. ബി. വിജയകുമാര്‍, അഡ്വ. എസ്. ജയസൂര്യന്‍, സോമന് തച്ചേട്ട്, മീനച്ചില്‍ ഹിന്ദുമഹാസംഗമം ഭാരവാഹികളായ ഡോ.എന്‍കെ. മഹാദേവന്, വി.മുരളീധരന്, ളാലം ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി.എന്‍ പരമേശ്വരന്, അഡ്വ. രാജേഷ് പല്ലാട്ട്, എന്‍എസ്എസ് മീനച്ചില്‍ യൂണിയന് പ്രസിഡന്റ് സി.പി ചന്ദ്രന് നായര്‍, എസ്എന്‍ഡിപിയോഗം മീനച്ചില്‍ യൂണിയന് കണ്‍വീനര്‍ അഡ്വ. കെ.എം സന്തോഷ്കുമാര്‍, പാലാ പ്രസ്ക്ളബ് ഭാരവാഹികളായ റ്റി.എന്‍ രാജന്, ജോമോന് എബ്രഹാം തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: