തൃപ്പൂണിത്തുറയില്‍ സി പി എമ്മില്‍ വിഭാഗീയത രൂക്ഷം

Monday 24 July 2017 10:20 pm IST

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പിണറായി പക്ഷത്തിന്റെ ആധിപത്യം കുറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന സി പി എം ബ്രാഞ്ച് , ലോക്കല്‍ സമ്മേളനങ്ങളുടെ വിളംബര ഫഌക്‌സ് ബോര്‍ഡുകളില്‍ മുഖ്യമന്ത്രി പിണറായിയുടെ പടം താഴെയും എളമരം കരീമിന്റെ പടം മുകളിലുമായി പ്രദര്‍ശിപ്പിച്ചുള്ള പ്രചരണം വ്യാപകമായത് ഇതിന്റെ തെളിവാണ്. തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയുടെ കീഴിലുള്ള എരൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇത്തരം പോസ്റ്ററുകള്‍ വ്യാപകമാണ്. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയില്‍ പിണറായിവിഭാഗത്തിനായിരുന്നു മുന്‍തൂക്കം. ഇക്കുറി വി എസ് ,ബേബി പക്ഷക്കാരുടെ ശക്തികേന്ദ്രമാണിവിടം .വരാന്‍ പോകുന്ന ബ്രാഞ്ച് ,ലോക്കല്‍ ഏരിയാ സമ്മേളനങ്ങളില്‍ രൂക്ഷമായ വിഭാഗീയത ഉണ്ടാകുമെന്നാണ് സൂചന. ഫഌക്‌സ് ബോര്‍ഡുകള്‍ ഇത് ഉറപ്പാക്കുന്നു. ജില്ലയിലെ 20 ഏരിയാ കമ്മറ്റികളില്‍ തൃപ്പൂണിത്തുറ ,മുളന്തുരുത്തി ,എറണാകുളം ,ആലങ്ങാട് ,ആലുവ, നെടുമ്പാശേരി, എന്നീ 6 ഏരിയാ കമ്മറ്റികളില്‍ നേരിയ മുന്‍തൂക്കമേ പിണറായി പക്ഷത്തിനുണ്ടായിരുന്നുള്ളു. ഈ ഏരിയ കമ്മിറ്റികളില്‍ വിഎസ് ബേബി പക്ഷം പൂര്‍ണ്ണമായും ആധിപത്യം ഉറപ്പിക്കാന്‍ തയാറെടുത്തിരിക്കുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.