ടി.വി.രാജേഷ് മുന്‍കൂര്‍ ജാമ്യം തേടി

Thursday 2 August 2012 12:42 pm IST

കൊച്ചി: ഷുക്കൂ‌ര്‍ വധക്കേസില്‍ മുപ്പത്തിയൊമ്പതാം പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. രാജേഷിനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ സ്പീക്കറുടെ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന സാഹചര്യത്തിലാണിത്. ഷുക്കൂറിനെ വധിക്കാന്‍ തലശേരി സഹകരണ ആശുപത്രിയില്‍ വച്ച് നടന്ന ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചു വച്ചുവെന്നതാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.