ആലപ്പുഴ: സംസ്ഥാന സീനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ 30 വരെ ആലപ്പുഴ രാമവര്‍മ്മ ഡിസ്ട്രിക്ട് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 400 ലേറെ കായികതാരങ്ങള്‍ പങ്കെടുക്കും.
26, 27 തീയതികളില്‍ ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പും, 28, 29, 30 തീയതികളില്‍ പുരുഷ, വനിത, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും നടക്കും. നാളെ രാവിലെ 11ന് ജില്ലാകളക്ടര്‍ വീണാ എന്‍. മാധവന് ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട് ഏഴിന് മന്ത്രി തോമസ് ചാണ്ടി സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: