മധ്യപ്രദേശ് സര്‍ക്കാര്‍ 50 ലക്ഷം നല്‍കും

Monday 24 July 2017 11:05 pm IST

ഭോപ്പാല്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ ടീമിന് മധ്യപ്രദേശ് സര്‍ക്കാര്‍ 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ഭോപ്പാലില്‍ സംഘടിപ്പിക്കുന്ന വര്‍ണശബളമായ സ്വീകരണചടങ്ങില്‍ ഇന്ത്യന്‍ ടീമിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ അറിയിച്ചു. ഇന്ത്യന്‍ ടീമിന് വമ്പന്‍ സ്വീകരണം ഒരുക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. സ്വീകരണ ചടങ്ങിന്റെ വേദിയും സമയവും പിന്നീട് തീരുമാനിക്കും. ചടങ്ങില്‍ കളിക്കാര്‍ക്ക് 50 ലക്ഷം രൂപ വീതവും പരിശീലകര്‍ക്ക് 25 ലക്ഷം വീതവും നല്‍കും. നാളെ മുതല്‍ ഇന്ത്യന്‍ ടീം ഓരോ ബാച്ചുകളായി നാട്ടില്‍ തിരിച്ചെത്തും. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ അരങ്ങേറിയ ആവേശഭരിതമായ ഫൈനലില്‍ ഇന്ത്യ ഒമ്പതു റണ്‍സിനാണ് ഇംഗ്ലണ്ടിനോട് തോറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.