ബിഎസ്എന്‍എല്‍ അദാലത്ത്

Tuesday 25 July 2017 1:21 am IST

കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെയും ലക്ഷദ്വീപിലെയും ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍, ബില്ലിംഗ് ഇവയെപ്പറ്റിയുള്ള ദീര്‍ഘകാലമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. ഇതിനായി മുന്‍പ് നല്കിയിട്ടുള്ള പരാതികളുടെ കോപ്പികള്‍ക്കൊപ്പം ഉപഭോക്താക്കളുടെ ഇ മെയില്‍, ഫോണ്‍ നമ്പര്‍ ഇവ സഹിതം അയയ്ക്കണം. അസിസ്‌ററന്റ് ജനറല്‍ മാനേജര്‍ (ഒ.പി) അദാലത്ത്,ബി.എസ്.എന്‍.എല്‍ ഭവന്‍, കളത്തില്‍പറമ്പില്‍ റോഡ്, കൊച്ചി - 682016 എന്ന വിലാസത്തില്‍ ഈ ആഗസ്റ്റ് 4 വരെ സ്വീകരിക്കുന്നതാണ്. അദാലത്ത് തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.