കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ സ്ഫോടനത്തിനെത്തിയ ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചു. നഗരത്തിന് തെക്ക് പുള്‍ ഇ ചക്രിയിലെ ഒരു വീട്ടില്‍ കേന്ദ്രീകരിച്ചിരുന്ന ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു തെരച്ചില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുമായാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നിന്നു പക്കല്‍നിന്നു റോക്കറ്റുകളും യന്ത്രത്തോക്കുകളും കണ്ടെത്തി. കൂടാതെ സ്ഫോടക വസ്തുക്കള്‍ നിറച്ച ഒരു മിനിവാനും വീടിനടുത്തുനിന്ന് കണ്ടെത്തി.
കാബൂളിലെ ഷാര് ഐ നൗ മേഖലയിലെ കെട്ടിടം പിടിച്ചെടുത്ത് ആക്രമണം നടത്താനായിരുന്നു ഇവരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: