മുംബൈയില്‍ നാലുനില കെട്ടിടം ഇടിഞ്ഞ് ഏഴ് മരണം

Tuesday 25 July 2017 3:48 pm IST

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം ഇടിഞ്ഞുവീണ് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഘാട്‌കോപ്പര്‍ ഭാഗത്തുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഒമ്പത് പേരെ രക്ഷപ്പെടുത്തി. മുപ്പതിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനയുടെ 14 വാഹനങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാല്പതിലധികം വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇരുപതോളം കുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. കാലപഴക്കത്തില്‍ ബലക്ഷയം സംഭവിച്ചതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.