കണ്ണൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന യുവത മാസികയുടെ വരിക്കാരെ ചേര്‍ക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 29 ന് രാവിലെ 11 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ എഴുത്തുകാരന് എം.മുകുന്ദന് നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.ബിജു അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: