കണ്ണൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ കണ്ണൂര്‍ ബ്ലോക്ക് സമ്മേളനം തെക്കി ബസാറിലെ സര്‍വ്വമംഗള സേവകേന്ദ്രത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ഒ.പി.രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പെന്ഷന് കാര്‍ക്ക് ഓണത്തിനുള്ള ഉത്സവബത്തയായി ഒരുമാസത്തെ പെന്ഷന് അനുവദിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സുധീര്‍യജ്ഞദാസ്, എം.പി.ബാലന് മാസ്റ്റര്‍, എ.കെ.രാമകൃഷ്ണന്, പി.ടി.ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍ഷനേഴ്സ് സംഘ് കണ്ണൂര്‍ ബ്ലോക്ക് ഭാരവാഹികളായി ഓലച്ചേരി രാജന് (പ്രസിഡണ്ട്), ടി.വി.നാരായണന് മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട്), കെ.അശോക് കുമാര്‍ (സെക്രട്ടറി), പി.രാധാകൃഷ്ണന് (ജോയിന്റ് സെക്രട്ടറി), എന്‍.രാമകൃഷ്ണന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. എം.വി.പ്രഭാകരന് സ്വാഗതവും കെ.അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: