ഇരിട്ടി: പായം പഞ്ചായത്ത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തപഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ ശേഖരിച്ച രണ്ട് വാര്‍ഡുകളിലെ രണ്ടു ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ് കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു. കര്‍ണ്ണാടകയിലെ മാണ്ട്യയിലെ റീസൈക്ലിങ് യൂണിറ്റിലേക്കാണ് ഇവ കയറ്റി അയച്ചത്.
മാലിന്യം കയറ്റിയ ലോറി പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് ഫഌഗ്ഓഫ് ചെയ്തു. കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ ജനകീയ കൂട്ടായ്മയില്‍ ഇതുപോലെ പായം പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചു വരുന്നതായും മുപ്പത്തിനകം ഇവയെല്ലാം റീസൈക്ലിങ് കേന്ദ്രത്തില്‍ എത്തിക്കുമെന്നും പ്രസിഡന്റ് എന്‍. അശോകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: