കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജയരാജന് ഇന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസില്‍ മുപ്പതിയെട്ടം പ്രതിയായ ജയരാജനെയാണ് ബുധനാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഡ്വക്കെറ്റ് വി.പി. ശശീന്ദ്രന് മുഖേനയാണ് ജയരാജന് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന് കോടതിയില്‍ ഹാജരായി.
മുന്‍കൂട്ടി അറിയിക്കാതെ പ്രാഥമിക ഘട്ടത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ശശീന്ദ്രന് അറിയിച്ചു. എന്നാല്‍ ഇതില്‍ അപാകതയില്ലെന്നും സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണിതെന്നും ശ്രീധരന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: