പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയില്‍ റോഡില്‍ വൈദ്യുതി ലൈനില്‍ കാടുകയറി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സ്കൂള്‍ കുട്ടികള്‍ അടക്കം നിരവധിയാളുകള്‍ കടന്നുപോകുന്ന റോഡിന്റെ സമീപത്തോട് ചേര്‍ന്നാണ് വൈദ്യുതി ലൈന്‍ കാടുകയറിയത്. ലൈനില്‍നിന്നുള്ള വള്ളിപ്പടര്‍പ്പ് തൊട്ടടുത്ത വ്യാപാരസമുച്ചയത്തിലേക്കും വളര്‍ന്നുകയറി. മഴക്കാലത്ത് ഈ പരിസരത്ത് അപകടസാധ്യതയേറിയിരിക്കുകയാണ്. താഴെയുള്ള പൊന്തക്കാട്ടിലേക്കും വൈദ്യുതിപ്രസരണമുണ്ടാകാനിടയുണ്ട്. എത്രയും വേഗം വൈദ്യുതി ലൈനില്‍ പടര്‍ന്ന് കയറിയിരിക്കുന്ന കാട്ടുവള്ളികള്‍ നീക്കി അപകട സാധ്യത ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: