പെരുവ: ദക്ഷിണമേഖലാ നാരായണീയ ദശക സമര്‍പ്പണ യാത്രയ്ക്ക് പെരുവ നരസിംഹസ്വാമി ക്ഷേത്രത്തില്‍ വച്ച് സ്വീകരണം നല്കി. ആഗസ്റ്റ് 20 മുതല്‍ 27 വരെ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച് നടക്കുന്ന അഖില ഭാരത ശ്രീമദ് നാരായണീയ മഹാസത്രവേദിയില്‍ വിവിധ ജില്ലകള്‍ കടന്ന് ദശക സമര്‍പ്പണയാത്ര എത്തിച്ചേരും. ദശക സമര്‍പ്പണ യാത്രയ്ക്ക് പെരുവ നരസിംഹസ്വാമി ക്ഷേത്ര മേല്‍ശാന്തി വാസുദേവന്‍ തിരുമേനി, ദേവസ്വം പ്രസിഡന്റ് സുരേഷ് മുണ്ടാമറ്റം, മാനേജര്‍ സുനേഷ് കാട്ടാമ്പാക്ക്, സെക്രട്ടറി ജയപ്രകാശ്, അഖില ഭാരത നാരായണീയപ്രചാരസഭ സംസ്ഥാന അഡ്മിനിസ്ട്രേഷന് സെക്രട്ടറി വി. എം. മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: