കടുത്തുരുത്തി: സ്വാകര്യബസിന് പിന്നില്‍ പാചകവാതക സിലണ്ടറുമായെത്തിയ ലോറിയിടിച്ചു . തിങ്കളാഴ്ച വൈകൂന്നേരം പാലകര ജംഗ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞീഴൂരില്‍ നിന്നും എഴുമാന്തുരുത്തിന് പോവൂകയായിരുന്ന ശരണ്യാ ബസാണ് അപകടത്തില്‍പെട്ടത്.
ഞീഴൂര്‍ റോഡില്‍ നിന്നും പാലകരയില്‍ വച്ചു കടുത്തുരുത്തി റോഡിലേക്കു പ്രവേശിക്കുമ്പോള്‍, പുറകെയെത്തിയ ലോറി ബസിന്റെ പുറകുവശത്തെ ഡോറിന്റെ ഭാഗത്ത് വന്നിടിച്ചാണ് അപകടമുണ്ടായത്. പാലായില്‍ നിന്നും എറണാകുളത്തേക്കു പോവൂകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: