അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രാദേശികതല സമിതികള്‍

Tuesday 25 July 2017 7:09 pm IST

കുറവിലങ്ങാട്: എം.സി റോഡില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഗതാഗത വകുപ്പിനെയും പോലീസിനെയും ഉള്‍പ്പെടുത്തി പ്രാദേശികതലത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ സമിതികള്‍ രൂപീകരിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ സിറ്റിസണ്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഗതാഗതവകുപ്പും ജനമൈത്രിപോലീസും നടത്തിയ റോഡ് സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദേഹം. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാരിന്റെ അനുമതിയോടെ എം.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അവലോകനം നടത്തും. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും കെ.എസ്ടിപി കരാറുകാരുടെയും യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഡോ.ഫാ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി സി.ഐ കെ.പി തോംസണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ ജെയിന്‍ ടി. ലൂക്കോസ്, അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ രാജന്‍ എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബേബി ജേക്കബ് തൊണ്ടാംകുഴി, മരങ്ങാട്ടുപിളളി പഞ്ചായത്തംഗം ആന്‍സമ്മ സാബു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബിന്‍സി റോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.