ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന; നാല് സ്ഥാപനങ്ങള്‍ക്ക് പിഴ

Tuesday 25 July 2017 8:10 pm IST

തൊടുപുഴ: തൊടുപുഴയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍മെട്രോളജി വകുപ്പ് പരിശോധന നടത്തി. നാല് കടകളില്‍ നിയമ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫൈന്‍ ഈടാക്കി. ജില്ലാ ഓഫീസര്‍ ഷാമോന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ അളവ് ഉപകരണങ്ങള്‍ വിറ്റതിനും ലീഗല്‍മെട്രോളജിയുടെ അംഗീകാരമില്ലാത്ത ടേപ്പ് വിറ്റതിനുമാണ് നാല് കേസുകളെടുത്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് തൊടുപുഴിയില്‍ പരിശോധന നടത്തയിത്. മറ്റ് താലൂക്കുകളില്‍ ജീവനക്കാരാടെ അഭാവത്തെത്തുടര്‍ന്ന് പരിശേധന നടത്താന്‍ കഴിഞ്ഞില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.