പീഡനക്കേസിലെ പ്രതി റിമാന്‍ഡില്‍

Tuesday 25 July 2017 8:13 pm IST

തൊടുപുഴ: പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍.പട്ടയംകവല ആര്‍പ്പാമറ്റം സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അമ്പാട്ട് കെ എം പോള്‍ ആണ് പിടിയിലായത്. 11കാരനായ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കഴിഞ്ഞ 19 ന് ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിറ്റേന്ന് തന്നെ സിഐ യുടെ നേതൃത്വത്തില്‍ കസ്റ്റടിയിലെടുക്കുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.