തൃശൂര്‍: കട്ടിലപ്പൂവത്ത് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മോഷണശ്രമം. പോകുന്നേല് ശാരദയെ(70)യാണ് മോഷ്ടാവ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.ആഴത്തില്‍ മുറിവേറ്റ വൃദ്ധയുടെ തലയില്‍ 15 തുന്നലുണ്ട്. ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു സംഭവം.സഹോദരന്റെ വീട്ടില്‍ നിന്നു ശാരദ തിരിച്ച് വീട്ടിലേക്ക് എത്തിയപ്പോള്‍ മുന്‍വാതിലിലൂടെ അകത്ത് കയറിയ മോഷ്ടാവ് മുഖത്തേക്ക് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയായിരുന്നു.തുടര്‍ന്ന് പട്ടിക കൊണ്ട് രണ്ട് തവണ തലയില്‍ അടിക്കുകയും ചെയ്തുവെന്ന് ശാരദ പറഞ്ഞു.സംഭവസമയത്ത് മോഷ്ടാവ് മുണ്ടു കൊണ്ട് മുഖം മറച്ചിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ ശാരദയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.മോഷ്ടാവിന്റേതെന്ന് കരുതുന്ന ചെരിപ്പ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിയ്യൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: