തൃശൂര്‍: ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുവാന്‍ വിട്ടുപോയ 18നും 21നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. എ കൗശീഗന് അറിയിച്ചു. സ്പെഷല്‍ ഡ്രൈവിലൂടെ ജൂലായ് 31 വരെയാണ് അവസരം. 2017 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ംംം.ി്ുെ.ശി എന്ന വെബ്സൈറ്റിലൂടെ ഫോറം നമ്പര്‍ 6ല്‍ വിവരങ്ങള്‍ നല്കി. താമസിക്കുന്ന സ്ഥലത്തെ നിയമസഭാ മണ്ഡലത്തില്‍ പേര് ചേര്‍ക്കാം. സ്മാര്‍ട്ട് ഫോണ്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാവുന്നതാണ്.അതോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,റേഷന്‍ കാര്‍ഡ്/റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപ് ലോഡ് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: