തൃശ്ശൂര്‍: മായന്നൂര്‍ ബാലാശ്രമത്തില്‍ നിന്നും കാണാതായ അഞ്ച് പെണ്‍കുട്ടികളെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെത്തി.ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ബാലാശ്രമത്തില്‍ നിന്നും അഞ്ച് പേരെ കാണാതായത്.
പുലര്‍ച്ചെയുള്ള ബസ്സില്‍ ഇവര്‍ മായന്നൂരില്‍ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്നത് ചിലര്‍ കണ്ടിരുന്നു.ഇതേ തുടര്‍ന്ന് ചേലക്കര സി ഐ യുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനുകളും ,ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
ഇവരില്‍ നാലു പെണ്‍കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന മൂന്നു മാസം മുന്‍പാണ് ബാലാശ്രമത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: