മുംബൈ സ്ഫോടനം: ഒബാമ അപലപിച്ചു

Thursday 14 July 2011 2:54 pm IST

വാഷിംഗ്‌ടണ്‍: മുംബൈ സ്ഫോടനങ്ങളെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ശക്തമായി അപലപിച്ചു. സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഒബാമ അനുശോചനമറിയിച്ചു. സാഹചര്യങ്ങള്‍ സസൂക്ഷ്‌മം വിലയിരുത്തുകയാണെന്നും രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷ യു.എസ്‌ ഗവണ്‍മെന്റ്‌ ഉറപ്പാക്കുമെന്നും ഒബാമ സന്ദേശത്തില്‍ വ്യക്തമാക്കി. അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ്‌ ഇന്ത്യ. ഇത്തരം തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും ന്യായവും നീതിയും ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കയും ചേരുന്നു. മുംബൈ സ്വദേശികളുടെ ധൈര്യത്തെയും സമചിത്തതയെയും അഭിനന്ദിച്ചതോടൊപ്പം പ്രതികൂല സാഹചര്യങ്ങളെ ഇന്ത്യ നേരിടുമെന്ന ശുഭാപ്‌തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു