ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി കൗണ്‍സില്‍ യോഗവും നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഡറിക്ക് ജോസഫിനെ അനുമോദിക്കല്‍ ചടങ്ങ് അഡ്വ.സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.കെ. സതീശന് അദ്ധ്യക്ഷത വഹിച്ചു. ഡറിക്ക് ജോസഫിനെ എംഎല്‍എ സണ്ണി ജോസഫ് എംഎല്‍എയും, എം.എം.ആന്റണിയെ നഗരസഭാ ചെയര്മാന് പി.പി. അശോകനും അനുമോദിച്ചു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണവും നല്കി. ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലിയില്, മട്ടന്നൂര്‍ മേഖലാ പ്രസിഡന്റ് എ.സുധാകരന്, സി.സി.മമ്മുഹാജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: