എംപിയുടെ വാഗ്ദാനം കടലാസിലൊതുങ്ങി കേന്ദ്രീയ വിദ്യാലയത്തിന് അവഗണന

Wednesday 26 July 2017 12:40 am IST

ചെറുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അവയില്‍ പലതും എത്തേണ്ടിടത്ത് എത്തുന്നില്ല. എന്നതിന്റെ നേര്‍കാഴ്ച്ചയാണ് പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ചെയര്‍മാനായ കേന്ദ്രീയ വിദ്യാലയ സംഘടന്‍ എറണാകുളം മേഖലയുടെ കീഴില്‍ 2010 ആഗസ്ത് പത്തിന് ആരംഭിച്ച വിദ്യാലയം ഇന്ന് പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ചക്രശ്വാസം വലിക്കുകയാണ് 2010ല്‍ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാത്ത വിദ്യാലയത്തില്‍ രക്ഷിതാക്കളുടെ കമ്മറ്റിയുടെ പ്രവര്‍ത്തനം അനുവദിക്കന്നില്ല ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വര്‍ഷം തോറും ലക്ഷകണക്കിന് രൂപ വിദ്യാലയ വികാസ് നിധി എന്ന പേരില്‍ ലഭിച്ചിട്ടും നാളിതുവരെ വിദ്യാലയം പ്രവര്‍ത്തിക്കുന്നത് സിആര്‍പിഎഫ് അധികൃതരുടെ കാരുണ്യത്തിലാണ് സിആര്‍പിഎഫ് ഡിഐജി മാരായിരുന്ന മധുസൂദനന്‍, ടി.ജെ.ജേക്കബ് എന്നിവര്‍ അതാത് വര്‍ഷങ്ങളില്‍ ആവശ്യമായ് ആസ്ബറ്റോസ് ഷീറ്റിട്ട മുറികള്‍ (സൈനികര്‍ക്കായി നിര്‍മ്മിച്ച പഠനമുറികള്‍) പണിത് നല്‍കി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും പ്രതിരോധ വകുപ്പിന്റെ കൈവശം പെരിങ്ങോത്തുള്ള 268 ഏക്കറില്‍ നിന്നും സ്‌ക്കൂള്‍ കെട്ടിടം പണിയുന്നതിനാവശ്യമായ സ്ഥലം റോഡരികില്‍ തന്നെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കകയും ചെയ്തു. 2013 ഒക്ടോബര്‍ മാസം ഏഴ് എക്കര്‍ സ്ഥലം അനുവദിച്ചെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ പിന്നീടത് മൂന്ന് ഏക്കറായി വെട്ടികുറച്ചു. എന്നാല്‍ വിദ്യാലയ ചെയര്‍മാന്‍ കൂടിയായ ഡിഐജി ടി.ജെ ജേക്കബിന്റെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 2014 ഫെബ്രുവരി മാസത്തില്‍ കൂടുതല്‍ സ്ഥലം അനുവദിക്കുകയും 2015ല്‍ ബിഎസ്എന്‍എല്‍ നിര്‍മ്മാണ കമ്പനിക്ക് കെട്ടിടം പണിയുന്നതിന് എസ്റ്റിമേറ്റും പ്ലാനും നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കി.എന്നാല്‍ തുടര്‍ന്നിങ്ങോട്ട് വിദ്യാലയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. എന്നാല്‍ പാരന്റ്‌സ് അസോസിയേഷന്റെ നേത്യത്വത്തില്‍ 2015 സെപ്തംബര്‍ മാസം അന്നത്തെ കേന്ദ്ര നിയമവകുപ്പ് മന്ത്രി സദാനന്ദ ഗൗഡയെ കണ്ണൂരില്‍ വച്ച് കാണുകയും നിവേദനം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്ലസ്‌വണ്‍ സയന്‍സ് ഗ്രൂപ്പ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആവശ്യമായ കെട്ടിടമില്ലാത്തത് തടസമായപ്പോള്‍ ഡിഐജി ടീ,ജെ,ജേക്കബ് ആവശ്യത്തിനുള്ള ക്ലാസ് മുറികള്‍ പണിതു നല്‍കിയതോടെ പ്ലസ്‌വണ്‍ കോഴ്‌സ് തുടങ്ങാന്‍ അനുമതി ലഭിക്കുകയും 2016 ല്‍ പ്ലസ്‌വണ്‍ സയന്‍സ് ഗ്രൂപ്പ് ഇരുപത്തിയാറ് കുട്ടികളുമായി ആരംഭിച്ചുവെങ്കിലും നാളിതുവരെ ലാബ് സൗകര്യമില്ലാതെ കുട്ടികള്‍ ഇരുപത് കിലോമീറ്റര്‍ അകലെയുളള പയ്യന്നൂര്‍ വിദ്യാലയത്തെ ആശ്രയിക്കുകയാണ്. ഇതിന്റെ ഫലമായി വെറും പതിമൂന്ന് കുട്ടികളാണ് ഈ വര്‍ഷം പ്ലസ്‌വണ്‍ കോഴ്‌സിന് അപേക്ഷ സമര്‍പ്പിച്ചത് നാല് വര്‍ഷമായി സ്ഥിരം പ്രിന്‍സിപ്പല്‍ ഇല്ലാതെ പോകുന്ന വിദ്യാലയത്തിന്റെ ഗുണനിലവാര തകര്‍ച്ചയുടെ ഫലമായി നൂറിനടുത്ത് കുട്ടികളാണ് സ്‌ക്കൂളില്‍നിന്നും ഈ വര്‍ഷം ടിസി വാങ്ങി പോയത് അക്കാദമിക്ക് നിലവാരത്തകര്‍ച്ച മാത്രമല്ല മറ്റ് കാര്യങ്ങളിലും പിന്നോക്കം പോകുന്ന വിദ്യാലയത്തിന്റെ രക്ഷയ്ക്കായി സര്‍ക്കാരിന്റെയും എംപിയുടെയും അടിയന്തിര നടപടികള്‍ ഉണ്ടായേ മതിയാവൂ. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിദ്യാലയത്തിന്റെ വികസനപരമായ ഒരുകാര്യത്തിലും ശ്രദ്ധിക്കാനോ വിദ്യാലയത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനോ, സിപിഎം നേതാവു കൂടിയായ പി.കരുണാകരന്‍ എംപിയുടെ ഭാഗത്തുനിന്നും യാതൊരു ശ്രമവും നടന്നിട്ടില്ല. 2013ല്‍ സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ എംപി അന്ന് സ്‌കൂള്‍ കെട്ടിടം പണിയുന്നതിനുള്‍പ്പെടെ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി പോയതല്ലാതെ പിന്നീട് നാളിതുവരെ വിദ്യാലയത്തിലെ യാതൊരു കാര്യത്തിലും ശ്രദ്ധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.