കണ്ണൂര്‍: ജില്ലാ എംപ്ളോയ്മെന്റ് എകസ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ളോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജുലൈ 29 ന് രാവിലെ 10 മണി മുതല്‍ 1.30 വരെ കൂടിക്കാഴ്ച നടത്തും. റിസപ്ഷണിസ്റ്റ്, ബില്ലിംഗ് സ്റ്റാഫ്, സി.ആര്.ഇ, കൗണ്ടര്‍ സ്റ്റാഫ്, ഡെലിവറി, ആക്സസറീസ് ഫിറ്റര്‍, ഇന്‍ഷുറന്‍സ് കലക്ഷന്‍ എക്സിക്യൂട്ടീവ്, എക്സ്മാര്ട്ട് ഇവാലേ്വറ്റര്, ഹോം ഇന്സ്റ്റാളേഷന് എക്സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ടെസ്റ്റ്ഡ്രൈവ് കോര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിംഗ് ആക്റ്റിവേറ്റിംഗ് കോര്‍ഡിനേറ്റര്‍, ടീം ലീഡര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവ്. താല്പര്യമുളള യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുളളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ളോയിബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: