സിറിയക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

Wednesday 26 July 2017 9:00 am IST

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയന്‍ ജനതയോട് ഏറ്റവും വലിയ ക്രൂരത കാണിച്ചയാളാണ് അസദ് എന്ന് ട്രംപ് കുറ്റപ്പെടുത്തി. ലബനീസ് പ്രസിഡന്റ് സാദ് ഹരിരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ട്രംപ് അസദിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. താന്‍ ഒരിക്കലും അസദിനെ അനുകൂലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് ഭീകര സംഘടനകള്‍ക്ക് സിറിയ പിന്തുണ നല്‍കുന്നുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. നേരത്തെ സിറിയയില്‍ രാസായുധ പ്രയോഗം ഉണ്ടായതിനു പിന്നാലെ അവിടുത്തെ വ്യോമതാവളത്തില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.