ചവറ: വിദേശത്ത് ജോലിവാഗ്ദാനം നല്കി നിരവധി ആളുകളില്‍ നിന്നുമായി പണം തട്ടിയതിന് പോലീസ് പിടികൂടിയ ചവറ മുകുന്ദപുരം ചരുവിള പുതുവല്‍ വീട്ടില്‍ മുജീബി(45) നെ റിമാന്റ് ചെയ്തു. ചവറ എസ്ഐ ജയകുമാര്‍, അഡീഷണല്‍ എസ്ഐമാരായ റഹീം, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. ഒമാനില്‍ ജോലി വാഗ്ദാനം നല്കി വിസക്കായി ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപവരെയാണ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: