അഹമ്മദാബാദ്: വടക്കന്‍ ഗുജറാത്തില്‍ കനത്തമഴ തുടരുന്നു. വെളളപ്പൊക്കത്തെത്തുടര്‍ന്ന് 3500ത്തിലധികം പേരെ ദുരിതബാധിതപ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തിലെ റണ്‍ വേ തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കഴിഞ്ഞ ദിവസം ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിരുന്നു.
വടക്കേ ഗുജറാത്തിലെ ദേശീയ-സംസ്ഥാന ഹൈവേകള്‍ ഉള്‍പ്പെടെയുള്ള റോഡുകളില്‍ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. റെയില്‍വേ ട്രാക്കുകളും തകര്‍ന്നിട്ടുണ്ട്. ഇതെ തുടര്‍ന്ന് അഹമ്മദാബാദ്-ദല്‍ഹി രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ റദ്ദാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: