യെച്ചൂരിയുടെ രാജ്യസഭാംഗത്വം: തന്റെ നിലപാട് അറിയിച്ചെന്ന് വി.എസ്

Wednesday 26 July 2017 11:59 am IST

ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം സംബന്ധിച്ച വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചിട്ടുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ദല്‍ഹിയില്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പറഞ്ഞ അഭിപ്രായം പുറത്തു പറയുന്നത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നും വി.എസ് ചോദിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.