തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ മിന്നല്‍ പരിശോധന നടത്താന്‍ എംപ്ലോയ്മെന്റ് ഡയറക്ടര്‍ ഉത്തരവിട്ടു. ശ്രീറാം വെങ്കിട്ടറാമിന്റെ നിര്‍ദ്ദേശ പ്രകാരം റീജയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഹസന് കോയയുടെ നേതൃത്വത്തിലാണ് പരിശോധന.
അക്കാദമിയില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഇരുപതിലേറെ നിയമനങ്ങള്‍ നടന്നുവെന്നാണ് പരാതി. ദേവികുളം സബ് കളക്ടർ പദവിയിലിരിക്കേ മൂന്നാർ കൈയേറ്റത്തിനെതിരേ കർശന നടപടി സ്വീകരിച്ച ശ്രീറാമിനെ രണ്ടാഴ്ച മുമ്പാണ് എംപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: