കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടും

Wednesday 26 July 2017 5:11 pm IST

കോട്ടയം: പെട്രോളിയം കമ്പനികള്‍ ചില ഡീലര്‍മാര്‍ക്ക് ഇന്ധനം എത്തിച്ചു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും വ്യാഴാഴ്ച അടച്ചിടും. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലൂക്ക് തോമസ്, സെക്രട്ടറി ജേക്കബ് ചാക്കോ എന്നിവരാണ് ഇത് സംബന്ധിച്ച കാര്യം അറിയിച്ചത്. ഡീലര്‍മാര്‍ പണമടച്ചിട്ടും ഇന്ധനം എത്തിച്ചു നല്‍കാന്‍ കമ്പനികള്‍ തയാറാകുന്നില്ലെന്നും പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ കമ്പനികള്‍ തയാറാകുന്നില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് ഓള്‍ കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്് കെ.പി.ശിവാനന്ദന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.