ദ്രാസ്(ജമ്മുകശ്മീര്‍): കാര്ഗില്സമാനമായ സ്ഥിതി വീണ്ടും ഉണ്ടാവില്ലെന്ന് ഉത്തരമേഖല സൈനിക കമാന്‍ഡര്‍ ലഫ്.ജനറല്‍ അന്‍ബു പറഞ്ഞു. ദ്രാസില്‍ നടന്ന കാര്‍ഗില്‍ വിജയ്ദിവസത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാന നിമിഷമാണ്. എല്ലാവര്‍ഷവും 20മുതല്‍26 വരെ കാര്‍ഗില്‍ വിജയാഘോഷം നടത്തുന്നുണ്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ സൈന്യം സ്വീകരിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 ഭീകരരെ സൈന്യം വധിച്ചതായും അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ യാതൊരു പ്രശ്നമവുമില്ല. ആവശ്യമായ നടപടികള്‍ സൈന്യം സ്വീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ലഡാക്ക് ശാന്തമാണെന്നും കമാന്‍ഡര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: