വൃദ്ധയെ തലയ്ക്കടിച്ച് മോഷണം: പ്രതി അറസ്റ്റില്‍

Wednesday 26 July 2017 7:39 pm IST

തൃശ്ശൂര്‍: കട്ടിലപൂവത്ത് പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മോഷണം നടത്തിയയാള്‍ അറസ്റ്റില്‍.മരോട്ടിച്ചോട് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ ചന്ദ്രന്‍ എന്ന താടി ചന്ദ്രനാണ് അറസ്റ്റിലായത്. കോംകുന്നേല്‍ ശാരദയെ(70)യാണ് കഴിഞ്ഞദിവസം രാവിലെ മോഷണശ്രമത്തിനിടെ ഇയാള്‍ ആക്രമിച്ചത്. അര പവന്റെ ആഭരണം അലമാരയില്‍ നിന്ന് മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കവര്‍ച്ചയ്ക്കായി തലേ ദിവസം രാത്രി തന്നെ പ്രതി വീട്ടില്‍ അതിക്രമിച്ച് കടന്ന് ഒളിച്ചിരിക്കുകയായിരുന്നു.ആ സമയം ശാരദ സഹോദരന്റെ വീട്ടിലായിരുന്നു.രാവിലെ ശാരദ വീട്ടിലില്‍ എത്തുമ്പോള്‍ ആക്രമിച്ച് ആഭരണങ്ങള്‍ കവരാനായിരുന്നു പദ്ധതി.എന്നാല്‍ ശാരദ ഉറക്കെ നിലവിളിച്ചതിനാല്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. താടി നീട്ടി വളര്‍ത്തിയ ഉയരം കുറഞ്ഞാളാണ് തന്നെ ആക്രമിച്ചതെന്ന് ശാരദ പോലിസിന് മൊഴി നല്‍കിയിരുന്നു. ഗുരുവായൂര്‍ എ.സി.പി പി.കെ.ശിവദാസന്‍, വിയ്യൂര്‍ എസ്.ഐ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.