തിരുവാഭരണ കവര്‍ച്ച: അന്വേഷണം പ്രഹസനമാകുന്നു

Wednesday 26 July 2017 8:04 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ അമൂല്യമായ പതക്കം മോഷണം പോയ സംഭവത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണവും പ്രഹസനമാകുന്നു. സംയുക്ത സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. മോഷ്ടിച്ച പതക്കം രൂപമാറ്റം വരുത്തി കാണിക്കവഞ്ചിയില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടുകിട്ടിയിട്ടും പ്രതി ആരെന്ന് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇതിനെതിരെ ഭക്തര്‍ പ്രക്ഷോഭം ആരംഭിക്കാനിരിക്കെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല നല്‍കുകയും പ്രതി ഉടന്‍ വലയിലാകുമെന്ന് ഐജി ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ കര്‍മ്മസമിതി രൂപീകരിച്ച് ഭക്തര്‍ ദിവസങ്ങളോളം സമരം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ചുമതല അമ്പലപ്പുഴ സിഐയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഉന്നത സ്വാധീനത്താല്‍ വീണ്ടും അന്വേഷണം അട്ടിമറിക്കുന്നതായി സൂച ലഭിച്ചതിനെത്തുടര്‍ന്ന് സംയുക്ത സമര സമിതി സമര മാര്‍ഗ്ഗത്തിലേക്ക് തിരിയാന്‍ തയ്യാറെടുക്കുകയാണ്. വിവിധ ഹൈന്ദവ സംഘടനകളെയും സാംസ്‌കാരിക സംഘടനകളെയും കോര്‍ത്തിണക്കിയാണ് സമര സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.