ബിജെപി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 28ന്

Wednesday 26 July 2017 8:10 pm IST

കാസര്‍കോട്: ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉദുമ നിയോജക മണ്ഡലത്തിലെ ബിജെപിയുടെ ബൂത്ത് ജനറല്‍ സെക്രട്ടറി മുതല്‍ ഉപരി പ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 28ന് രാവിലെ 10 മണിക്ക് പൊയിനാച്ചി ആശ്രയ ഹാളില്‍ വെച്ച് നടക്കും. ബിജെപി മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ദീനദയാല്‍ വ്യക്തിയും നിഷ്ഠയും, ഏകാത്മ മാനവ ദര്‍ശനം കാലഘട്ടത്തിന്റെ പ്രസക്തി, ഏകാത്മ മാനവ ദര്‍ശനം അന്ത്യോദയ കാഴ്ചപ്പാട്, കേന്ദ്ര ഗവണ്‍മെന്റിന്റെ അന്ത്യോദയ പദ്ധതികള്‍,ദ ീനദയാല്‍ജിയും സംഘടനാ കാഴ്ചപ്പാടും എന്നീ വിഷയങ്ങളെ ആസ്പദമാക്കി ജില്ലാ സംസ്ഥാന നേതാക്കള്‍ ക്ലാസ്സെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.