കബഡി ടൂര്‍ണമെന്റ്

Wednesday 26 July 2017 8:28 pm IST

പത്തനംതിട്ട: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച ആറന്മുള മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 29ന് ഉച്ചക്ക് രണ്ട് മണിക്ക് ഓമല്ലൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടക്കും. ബിജെപി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഭാരവാഹികളായി സുരേഷ് പുളിവേലില്‍, കൃഷ്ണന്‍കുട്ടി നായര്‍ (രക്ഷാധികാരികള്‍), ഗ്രാമ പഞ്ചായത്തംഗം അഭിലാഷ് (ജന.കണ്‍വീനര്‍). അഖില്‍ മുള്ളനിക്കാട്, ഗണേഷ്.ജി, രാഹുല്‍ രാജ്, ലിജോ.കെ.ബാബു (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.