ചെന്നൈ: രാമേശ്വരത്തെ പേയ് കരുമ്പില്‍ ഡോ. എപിജെ അബ്ദുള്‍ കലാം സ്മാരകം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുന്‍ രാഷ്ട്രപതിയുടെ ജന്മനാടാണ് ഇവിടം. രാവിലെ പതിനൊന്നരയ്ക്ക് സ്മാരകത്തില്‍ മോദി ദേശീയ പതാക ഉയര്‍ത്തും.
തുടര്‍ന്ന് കലാമിന്റെ പ്രതിമ അനാഛാദനം ചെയ്യും. കലാമിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിക്കും. അതിനു ശേഷം കലാം സന്ദേശ വാഹിനി അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യും. കലാമിന്റെ ജീവിത ചിത്രം വരച്ചുകാട്ടുന്ന ബസ് വിവിധ സംസ്ഥാനങ്ങള്‍ താണ്ടി ഒക്ടോബര്‍ 15ന് രാഷ്ട്രപതി ഭവനില്‍ എത്തും. അന്നാണ് കലാമിന്റെ ജന്മദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: