കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സൈനിക താവളത്തില്‍ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ഖാര്കേസ് കാര്സെയില് ഏരിയയിലായിരുന്നു ഭീകരാക്രമണം.
ആക്രമണത്തെ സൈനികര്‍ സധൈര്യം പ്രതിരോധിച്ചു. ഇതില്‍ 80ലധികം അക്രമികള്‍ കൊല്ലപ്പെട്ടെന്നും പ്രതിരോധ വക്താവ് ജനറല്‍ ദൗളത് വാസിരി അറിയിച്ചു. ആക്രമണം ഒരു മണിക്കൂറോളം നീണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. അതിനിടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി വ്യോമസേനയുടെ സഹായം തേടിയതായി പരിസരവാസികള്‍ അറിയിച്ചു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാന് വടക്കന്‍ നഗരമായ മസാരെ ഷരീഫില്‍ ഏപ്രിലിലുണ്ടായ താലിബാന് ആക്രമണത്തില്‍ 140 സൈനികരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: