കൊടകര: ദേശീയപാത നെല്ലായിയില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. നെല്ലായി വില്ലേജ് ഓഫീസിന് സമീപം ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.
റാന്നിയില്‍നിന്ന് തൃശൂരിലേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് വൈക്കത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു.
ഗുരുവായൂര്‍ ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരില്‍ ഏറെയും. ഇടിയുടെ ആഘാതത്തില്‍ ബസിന്റ സൈഡിലും സീറ്റുകളുടെ കമ്പികളിലും തലയിടിച്ചാണ് ഭൂരിഭാഗം യാത്രക്കാര്‍ക്കും പരിക്കേറ്റത്. ചില യാത്രക്കാരുടെ പല്ലുകള്‍ നഷ്ടപ്പെടുകയും തലക്കും മുഖത്തിനും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയപാതയിലൂടെ വന്ന മറ്റ് വാഹനങ്ങളില്‍ പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചെറിയ തോതില്‍ പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ഏതാനും പേരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: