നെല്ലായി: പോങ്കോത്രയില്‍ തെരുവുനായയുടെ ആക്രമണം പതിവായി. ഒരാഴ്ചക്കിടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. പോങ്കോത്ര പട്ടപറമ്പില് റോഡിലാണ് പതിവായി തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം പോങ്കോത്ര പൊന്മിനിശ്ശേരി വീട്ടില്‍ 75 വയസ്സുള്ള ജോസിനാണ് നായയുടെ കടിയേറ്റത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ജോസിനെ നായ കടിക്കുകയായിരുന്നു.
സമീപത്തെ വീടിന്റെ പരിസരത്ത് പ്രസവിച്ചു കിടക്കുന്ന നായയാണ് ഇത് വഴിയുള്ള വഴിയാത്രക്കാരെ ആക്രമിക്കുന്നത്. കാലില്‍ കടിയേറ്റ ജോസ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
രണ്ട് ദിവസം മുമ്പ് മാലിയങ്കര വീട്ടില്‍ ജയന്, കഴിഞ്ഞ ആഴ്ചയില്‍ മാലിയങ്കര വീട്ടില്‍ വേലാവു എന്നിവര്‍ക്കും നായയുടെ കടിയേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: