ജോലി വാഗ്ദാനം: പണം തട്ടിയയാള്‍ പിടിയില്‍

Wednesday 26 July 2017 9:06 pm IST

ചാലക്കുടി: ഇറ്റലയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ കൊരട്ടി പോലീസ് അറസറ്റ് ചെയ്തു. കൊരട്ടി പാലപ്പിള്ളി മൂഴിക്കളം വീട്ടില്‍ മുകേഷ്(40)നെയാണ് കൊരട്ടി എസ്.ഐ പി.എസ്.സുബീഷ്‌മോനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. കൊരട്ടി പാറക്കൂട്ടം സ്വദേശി എല്‍ദോയെന്നയാള്‍ക്ക് വിസ വാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം നാല് ലക്ഷം രൂപ വാങ്ങിയിരുന്നു. വിസ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി രംഗത്ത് വന്നത്. സമാന രീതിയിലുള്ള അഞ്ചോളം കേസിലെ പ്രതിയാണിയാള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.