ഡ്രൈവിംഗ് ടെസ്റ്റ്: ഉദ്യോഗസ്ഥനെ മാറ്റുന്നതുവരെ നിസഹകരണം തുടരും

Wednesday 26 July 2017 9:14 pm IST

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സബ് ആര്‍ ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ മാറ്റാതെ വരും ദിവസങ്ങളില്‍ നടക്കുന്ന റോഡ് ടെസ്റ്റിനും ഗ്രൗണ്ട് ഡ്രൈവിംഗ് ടെസ്റ്റിനും ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനം നല്‍കില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിസഹകരണം മൂലം ഈ ആഴ്ച ടെസ്റ്റുകള്‍ മുടങ്ങിയിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥനെ പേടിച്ചു ടെസ്റ്റിന് ഇരിങ്ങാലക്കുടയില്‍ ഹാജരാകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ മടി കാണിക്കുന്നത് മൂലം ഡ്രൈവിംഗ് സ്‌കൂളുകളില്‍ പഠിക്കാന്‍ ആളുകള്‍ എത്തുന്നില്ലെന്നും പല ഡ്രൈവിംഗ് സ്‌കൂളുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് വത്സരാജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.